കാശിന്നു രണ്ടു കുരികിൽ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല…ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.@മത്തായി 10:29–31
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

സിവില്ല ഡി. മാർട്ടിൻ, 1905. സൈമണ്‍ സഖറിയ, 2015.

ചാൾസ് എച്ച്. ഗബ്രിയേൽ (🔊 pdf nwc).

ഛായാചിത്രം
സിവില്ല ഡി. മാർട്ടിൻ
(1866–1948)

1905 ലെ ഒരു വസന്തകാല പ്രഭാതത്തിൽ ന്യൂയോർക്കിലെ 'എൽമിറ'യിൽ അല്പകാലം താമസിച്ചിരുന്നു. അവിടെ വച്ച് യഥാർത്ഥ ദൈവഭക്തരായ 'ഡൂലിറ്റിൽ' ദംബതികളുമായി ഉറ്റ സ്നേഹബന്ധം സ്ഥാപിക്കുവാൻ ഇടയായി. മിസ്സസ്സ്. ഡൂലിറ്റിൽ രോഗത്താൽ ഏകദേശം ഇരുപതു വർഷങ്ങളോളം ശയ്യാവലമ്പിയായിരുന്നു. അവരുടെ വികലാംഗനായ ഭർത്താവ് അദ്ദേഹത്തിന്റെ വ്യാപാര സ്ഥലത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ചക്ര കസേരയിൽ സ്വയം തള്ളി നീങ്ങുക പതിവായിരുന്നു. എന്നാൽ അവരുടെ എല്ലാ ദുരിതങ്ങൾക്കും അപ്പുറമായി, അവരെ അറിയുന്നവർക്കെല്ലാം പ്രത്യാശയും, പ്രചോദനവും പ്രദാനം ചെയ്തുകൊണ്ട് അവർ ആനന്ദകരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചു പോന്നു. ഒരു ദിവസം ഞങ്ങൾ 'ഡൂലിറ്റിൽ' ദമ്പതികളെ സന്ദർശ്ശിച്ചപ്പോൾ അവരുടെ പ്രത്യാശയും സന്തോഷവും കണ്ട് എന്റെ ഭർത്താവ് അഭിനന്ദനം അറിയിച്ച ശേഷം അതിന്റെ രഹസ്യം എന്തെന്നു അന്വേഷിച്ചു. മിസ്സസ്സ് ഡൂലിറ്റിലിന്റെ മറുപടി വളരെ ലളിതമായിരുന്നു: കുരുവികളെ കാണുന്ന ദൈവം എന്നെയും കാത്തു പരിപാലിക്കുന്നു. എന്നു.

അതിരറ്റ വിശ്വാസത്തിന്റെ ആ എളിയ വിശദീകരണം ഹൃദയങ്ങളെ വരിഞ്ഞു മുറുക്കി, ഡോ. മാർട്ടിന്റെയും എന്റെയും ഭാവനയെ ആളിക്കത്തിച്ചു. 'കുരുവി-യെ പോറ്റും താതൻ' എന്ന ഈ ഗാനം ആ അനുഭവത്തിന്റെ അനന്തരഫലം ആയിരുന്നു.

സിവില്ല മാർട്ടിൻ

പിറ്റേന്നു അവർ ആ കവിത ഗബ്രിയേലിന്നു അയച്ചു കൊടുക്കുകയും, അദ്ദേഹം അതിനു സംഗീതം നൽകുകയും ചെയ്തു. എതൽ വാട്ടേഴ്സ് എന്ന ഗായിക (1893–1977) ഈ ഗാനം അത്യധികം ഇഷ്ടപ്പെട്ടിരുന്നതിനാൽ തന്റെ ആത്മകഥയുടെ തലക്കെട്ട് ആയി ഈ ഗാനത്തിന്റെ പേരു ഉപയോഗിക്കയും പിന്നീട് അതു അവരുടെ ശവകുടീരത്തിൽ ആലേഖനം ചെയ്യുകയും ചെയ്തു.

ഖേദമെന്തി-ന്നെനിക്കു, കാർമേഘം മൂ-ടുമ്പോൾ,
ഏകാന്തമാം മനസ്സോ- സ്വർലോകം ല-ക്ഷ്യമോ?
എൻ യേശു സ്വന്തമാം എൻ മിത്രം താനത്രേ
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരുവി-യെകാക്കും താതൻ, നിശ്ച-യം പോ-റ്റീ-ടും

പല്ലവി

സന്തോഷമായ് ഞാൻ പാടും
സ്വതന്ത്രനാ-യിന്നു
കുരുവി-യെ പോ-റ്റും താതൻ
നിശ്ചയം പോ-റ്റീ ടും

ഭയന്നിടാ നീ-യിന്നു തൻ വാക്കു കേൾക്കുന്നു
തൻ നന്മയിൽ ആശിക്ക, സംശയം നീ-ക്കിടും
അന്നന്നു പോറ്റും താൻ പാത നീ ദർശ്ശിക്കും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും

പരീക്ഷ നേ-രിടുമ്പോൾ, കാർമ്മേഘം മൂ-ടുമ്പോൾ,
ആശ നിരാശയായി, പാടാനശ-ക്തനായ്
തൻ അന്തികെ ചെല്ലും വ്യാകു-ലം മാറ്റിടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോ-റ്റി-ടും
കുരു-വിയെകാക്കും താതൻ, നിശ്ച-യം പോറ്റീ-ടും