എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.@ഉല്പത്തി 1:31
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സിസിൽ എഫ്‌. അലക്സാണ്ടർ, 'ഹിംസ്‌ ഫോർ പബ്ലിക്ക്‌ വർഷിപ്പ്‌' ൽ നിന്നും. ദി സൊസൈറ്റി ഫോർ ദി ക്രിസ്റ്റ്യൻ നോളജ്ജ്‌, പ്രസിദ്ധീകരിച്ചതു 1852 (Jesus Calls Us). സൈമണ്‍ സഖറിയ, 2016.

ഗലീലീ (ജൂഡ്), വില്യം എച്ച്. ജൂഡ്, 1874 (🔊 pdf nwc).

ഛായാചിത്രം
സിസിൽ എഫ്. അലക്സാണ്ടർ
1818–1895

ജീവതത്തിൻ ആഴി മീതെ,
യേശു ക്ഷ-ണിച്ചീടുന്നു.
ദിനം തോറും സ്നേഹസ്വരം,
വിളിക്കുന്നു: കൂടെ വാ!

ഗലീലായിൻ തീരം തന്നിൽ,
അന്ത്രയോ-സു കേട്ടപോൽ,
സർവ്വവും ത്യ-ജിച്ചു നാമും,
യേശു പിമ്പേ പോയിടാം.

ലോകമോഹം വിട്ടോടുവാൻ,
യേശു വി-ളിക്കുന്നിതാ.
മറ്റൊന്നും നീ സ്നേഹിക്കേണ്ട,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

സന്തോഷ-സന്താപ വേള,
അദ്ധ്വാന-ത്തിൻ നീണ്ട നാൾ,
ഏതു വേള ആയെന്നാലും,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

യേശുവേ നിൻ ഇമ്പസ്വരം,
രക്ഷകാ നീ കേൾപ്പിക്ക.
നിന്നെ അനു-സരിച്ചീടാൻ,
നിന്റെ കൃപ നൽക!