
ഫിലിപ്പ് പി. ബ്ലിസ്, ദി ചാം: എ കളക്ഷൻ ഓഫ് സണ്ടേസ്‌കൂൾ മ്യൂസിക്ക് (ഷിക്കാഗോ, ഇല്ലിനോയ്: റൂട്ട് & കേഡി, 1871), നമ്പർ14. സൈമണ്‍ സഖറിയ, 2017.

അന്ധകാരം നിറഞ്ഞ, ഒരു നക്ഷത്രം പോലും കാണാനില്ലാത്ത ഒരു രാത്രിയിൽ പർവ്വതം പോലെ ഉയർന്ന തിരമാലകളിൽ പെട്ട്, ആടിയുലഞ്ഞു ഒരു കപ്പൽ ക്ളീവ് ലാൻഡ് തീരത്തോട് അടുത്തെത്തി. ഒരേ ഒരു വെളിച്ചം മാത്രം ദീപസ്തംഭത്തിൽ നിന്നും വരുന്നതു കണ്ട്
ഇതു ക്ളീവ് ലാൻഡ് ആണെന്ന് തീർച്ചയാണോ?എന്നു കപ്പിത്താൻ ചോദിച്ചു.
അതെ തീർച്ഛയായുംഎന്നു പൈലറ്റ് പ്രതിവചിച്ചു.
വഴികാണിക്കും മാർഗ്ഗ ദീപങ്ങൾ എവിടെ?
കെട്ടുപോയി സാർ
തുറമുഖത്തേക്ക് എത്തിക്കുവാൻ താങ്കൾക്കു കഴിയുമോ?
നമുക്ക് സാധിക്കണം, അല്ലെങ്കിൽ നാം നശിക്കും സാർബലമുള്ള കരങ്ങളും, ധീരമായ ഹൃദയവും കൈമുതലായ ആ വൃദ്ധനായ പൈലറ്റ് നിയന്ത്രണ ചക്രം തിരിച്ചു. പക്ഷെ, അന്ധകാരത്തിന്റെ കാഠിന്യത്തിൽ വഴി തെറ്റി, ഒരു പാറയിൽ ചെന്നിടിച്ചു, പലരുടെ ജീവനും കടലിന്റെ ശവക്കല്ലറയിൽ നഷ്ടമായി. സഹോദരരെ, നാഥൻ വലിയ ദീപസ്തഭം കാത്തുസൂക്ഷിക്കും, വഴി കാട്ടും മാർഗ്ഗദീപങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാം!
ഡി. എൽ. മൂഡി
ഫിലിപ്പ് പി. ബ്ലിസ്സ്, ദി ചാം 1871
പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ,
ആ-ഴത്തിൽ അട-ക്ക, നീ ഭദ്രമാക്ക.
ശാ-ന്തമായ് ചിന്തി-ക്ക രാ-വിന്നിരുട്ടിൽ,
യേ-ശുവോടു ചൊൽ-ക താൻ വഴി കാട്ടും.
പോയ് ചോല്ലേശുവോടു ദുഃഖമറിയും,
പോയ് ചോല്ലേശുവോടു ശാന്തിയരുളും.
പോയ് ആസ്വദിച്ചീടൂ തൻ കിരണങ്ങൾ,
താൻ ഭാരമകറ്റും, ചോല്ലേശുവോടു.
മാ-നസം നീറുന്നു വൻ ദുഃഖത്താലെ,
പോയ് ആശ്വസിപ്പി-ക്ക ആ-ശയറ്റോരെ.
പോയ് ദുഃഖമട-ക്കി ആ-ശ്വസിപ്പിക്ക,
സ-ന്തോഷ കിരണം പ-ങ്കുവയ്ക്കുക.