ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.@1 യോഹന്നാൻ 1:5
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹെന്രി ജെ. സെല്ലി, 'ഗോസ്പൽ പ്രയ്‌സി'-ൽ, വില്യം കെർക്പാട്രിക് & ഹെന്രി ഗിൽമോർ (ഫിലഡൽഫിയാ, പെൻസിൽവാനിയ: ഹാൾ-മേക്ക് കമ്പനി, 1899) (Heavenly Sunlight). സൈമണ്‍ സഖറിയ, 2017.

ഗ്രനാഡ, ജോർജ്ജ് എച്ച് കുക്ക് (🔊 pdf nwc).

പർവ്വതം താണ്ടി, ആഴികൾ നീന്തി,
മുന്നേറുന്നു ഞാൻ ദിനം തോറും.
യേശു അരുളി: കൈ വിടില്ല ഞാൻ
വാക്കു മാറാത്ത തൻ വാഗ്ദത്തം!

പല്ലവി

സ്വർഗ്ഗ പ്രകാശം, സ്വർഗ്ഗീയ കാന്തി,
നിറക്കുന്നെന്നിൽ തൻ മഹത്വം ഹാ!
തൻ സ്തുതി പാടി, ആനന്ദിക്കും ഞാൻ,
യേശു എൻ സ്വന്തം, ഹല്ലേലൂയ്യ!

വൻ നിഴലെന്റെ ചുറ്റും വന്നീടിൽ,
മറച്ചീടാ എൻ രക്ഷകനെ.
ഇരുട്ടില്ലൊട്ടും താനെൻ പ്രകാശം,
എന്നും തൻ ചാരെ ഞാൻ നടക്കിൽ.

സ്വർഗ്ഗ പ്രകാശേ ആമോദം പൂണ്ടു,
മേൽ വീടു ലാക്കായ് ഗമിക്കുന്നു.
തൻ സ്തുതി പാടി മോദാൽ ഗമിപ്പൂ,
സ്നേഹപ്രകാശം പാതയെല്ലാം.