അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.@യെശയ്യാവ് 11:10
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ജോർജ്ജ് ഡബ്ല്യൂ കിച്ചിൻ (Lift High the Cross), പരിഷ്കരിച്ചതു മൈക്കിൾ ആർ. ന്യൂബോൾട്ട്, 1916. രണ്ടാം ചരണം. തര്‍ജ്ജിമ ചെയ്തതു സൈമണ്‍ സഖറിയ, 2013.

ക്രൂസിഫർ, സിഡ്നി എച്ച്.നിക്കോൾസണ്‍, 1916 (🔊 pdf nwc).

ഛായാചിത്രം
സിഡ്നി എച്ച്.നിക്കോൾസണ്‍
(1875–1947)

ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
ഭൂലോകം വാ-ഴ്ത്തട്ടേ തൻ പൊൻ നാമം

ചരണങ്ങൾ

ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
മുന്നേ പോകും ക്രൂശതിൻ കൊടി

വീണ്ടും ജനിച്ച ക്രൂശതിന്റെ ഭ്രുത്യർ
നെറ്റിയിലേന്തും ക്രൂശതിൻ മുദ്ര

വാഗ്ദത്തം പോലെ തന്നോടടുപ്പിപ്പാൻ
അന്നു നാഥൻ ക്രൂശതിലേറി

ജയത്തിൻ ഗാനം എന്നും മുഴക്കീടാം
ക്രൂശിൻ ജയം സ്തോത്രമായെന്നും.