ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.@പുറപ്പാട് 4:12
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫ്രാൻസിസ് ആർ. ഹാവർഗാൾ, 1872 (Lord, Speak to Me). ഇംഗ്ലണ്ടിലെ വിന്റെർഡൈൻ ബയൂഡ്ലിയിൽ വച്ച് ആ സഭയിലെ അത്മായ ശുശ്രൂഷകരുടെ ഉപയോഗത്തിനായി അവർ ഈ ഗാനം എഴുതി. സൈമണ്‍ സഖറിയ, 2013.

കാനണ്‍ബറി, റോബർട്ട് എ. ഷൂമേൻ, 1839 ൽ എഴുതിയ നാഹ്റ്റ്സ്റ്റിക് ഒപ്പസ് 23, നമ്പർ. 4 നോട്‌ അവലംബം (🔊 pdf nwc).

ഛായാചിത്രം
റോബർട്ട് എ. ഷൂമേൻ
1810–1856

ഞാൻ ചൊല്ലീടാനരുൾ ചെയ്ക
നിൻ ശബ്ദം മാറ്റൊലി കൊൾവാൻ
നീ തേടുംപോൽ അന്വേഷിപ്പാൻ
അലയുന്നോരെ രക്ഷിപ്പാൻ

ഞാൻ നയിപ്പാൻ നയിക്കെന്നെ
പതറും കാൽകൾ നിൻ പാദെ
മധുരമാം നിൻ മന്നയാൽ
പോഷിപ്പിക്കെന്നെ പോഷിപ്പാൻ

ശക്തനാക്കെന്നെ നിന്നീടാൻ
ഉറപ്പാം ക്രിസ്തൻ പാറമേൽ
ആഴക്കടലിൽ വീണോരെ
സ്നേഹത്താൽ ഞാൻ വീണ്ടെടുപ്പാൻ

നിൻ മൂല്യങ്ങൾ പഠിപ്പിക്ക
പഠിപ്പിച്ചീടാൻ ഞാൻ പിന്നെ
എൻ വാക്കിനാൽ ഹൃദയങ്ങൾ
ശോധന ചെയ്യാൻ ആഴത്തിൽ

നൽകെനിക്കു നിൻ വിശ്വാസം
നിൻ ആശ്വാസം നല്കീടാനായ്
നിന്നിൽ നിന്നുള്ള വാക്കുകൾ
ക്ഷീണിച്ചോർക്കെല്ലാം എകീടാൻ.

നിൻ പൂർണ്ണത എനിക്കേക
തുളുമ്പും വരെ എൻ മനം
നിൻ വചനത്തിൻ ശോഭയാൽ
നിൻ സ്നേഹം മുറ്റും ഘോഷിപ്പാൻ

ശക്തനാക്കുക എന്നേയും
എപ്പോഴും എല്ലായിടവും
നല്ക നിൻ മോദം സന്തോഷം
നിൻ മുഖം ദർശ്ശിക്കും വരെ